വയനാടിന്റെ പൈത്യകം : കേരളത്തിന്റെ ജൈവസാംസ്കാരിക പെരുമ

ചരിത്രത്തിന്റെ, സംസ്കൃതിയുടെ, പോരാട്ടങ്ങളുടെ, വിപ്ലവത്തിന്റെ, പുരാവൃത്തങ്ങളുടെ, കരുത്തുറ്റ ഗോത്ര ജിവിതത്തിന്റെ ഏകതാനത

Image

പ്രകൃതി നിറനാളങ്ങള്‍ ചാര്‍ത്തുകയായ്

വന്‍മലകള്‍, വനങ്ങള്‍, നദികള്‍, അതിവിശിഷ്ടമായ കാലാവസ്ഥ, പീഠഭുമിയില്‍ നിന്നുയര്‍ന്നുള്ള സ്ഥാനം എന്നിവ വയനാടിന്റെ പ്രകൃതി സമ്പത്തിനെ പാകപ്പെടുത്തി സംരക്ഷിച്ചു പോരുന്നു. വയനാടിന്റെ ജൈവസമ്പത്തും ആവാസസ്ഥാനങ്ങളും ഇവിടെ പ്രതിപാദിക്കുന്നു.

കൃഷിയും തോട്ടം മേഖലകളും

കാര്‍ഷിക-തോട്ടം മേഖലകള്‍

വയനാടിന്റെ സമ്പദ് വ്യവസ്ഥ കാര്‍ഷികാധിഷ്ഠിതമാണ്. വയനാട് ജില്ലയ്ക്ക് 233 ചതുരശ്ര കിലോമീറ്റര്‍ (10.94%) വിസ്തൃതിയില്‍ കാര്‍ഷികമേഖലയും 831.90 ചതുരശ്ര കിലോമീറ്റര്‍ (39.02%) വിസ്തൃതിയില്‍ തോട്ടം മേഖലയുമുണ്ട്.

Image

നെല്‍വയലുകള്‍

വയനാട്ടിലെ പ്രധാന കൃഷിയാണ് നെല്ല്. 12,000 ഹെക്ടര്‍ സ്ഥലത്ത് ഇവിടെ നെല്ല് കൃഷി ചെയ്യപ്പെടുന്നു. 60-ല്‍ പരം ഇനങ്ങള്‍ ഇവിടെ കൃഷി ചെയ്യുകയും 28,000 ടണ്‍ നെല്ല് പ്രതിവര്‍ഷം ഉത്പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

Image

പ്രധാന നെല്ലിനങ്ങള്‍

വയനാട് എന്നറിയപ്പെടുന്ന വയനാട്ടില്‍ വളരുന്ന പ്രധാന നെല്ലിനങ്ങള്‍ ഇവയാണ് – വെളിയന്‍, ചേറ്റുവെളിയന്‍, ചെന്തൊണ്ടി, ചെമ്പകം, ചെന്നെല്ല്, മരത്തൊലി, ചോമാല, അടുക്കന്‍, തൊണ്ടന്‍, കുറുവ, തവളക്കണ്ണന്‍, ഗന്ധകശാല, ജീരകശാല, മുള്ളങ്കൈമ, ഉണ്ണിക്കൈമ, ഓണമൊട്ടന്‍, പാല്‍ത്തൊണ്ടി കല്ലടിയാരന്‍, രക്തശാലി, കുങ്കുമശാലി, ചെമ്പാവ്, പാല്‍ക്കൈമ, കറത്തന്‍, തൊണ്ണൂറാം പുഞ്ച, ഞവര.

Image

കുരുമുളക് തോട്ടങ്ങള്‍

വയനാട്ടിലെ പ്രധാന സുഗന്ധവ്യഞ്ജനമായ കുരുമുളക് അതിപുരാതനകാലം മുതലേ ലോകപ്രസിദ്ധമായിരുന്നു. വെള്ളമുണ്ട എന്ന ഇനമാണ് ഇവിടെ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നത്. വയനാട്ടില്‍ 12,450 ഹെക്ടര്‍ പ്രദേശത്ത് നിന്നും 6000 ടണ്‍ കുരുമുളക് പ്രതിവര്‍ഷം ഉത്പ്പാദിപ്പിക്കപ്പെടുന്നു.

ഭൗമസൂചകങ്ങള്‍

വയനാടിന്റെ പ്രാദേശിക പാരമ്പര്യങ്ങളിലേക്ക് ലോകശ്രദ്ധയെ ക്ഷണിക്കുന്ന ഭൗമസൂചികാപദവി നേടിയ നാലിനങ്ങള്‍

ജീരകശാല അരി
ഗന്ധകശാല അരി
വയനാടന്‍ കാപ്പി
മലബാര്‍ കുരുമുളക്

മാറ്റങ്ങള്‍ക്ക് കാരണമായ തോട്ടം മേഖലകള്‍

തൊഴില്‍, റോഡുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍, ആരാധനാലയങ്ങള്‍, പോസ്റ്റ് ഓഫീസ് അടക്കമുള്ള ഗവണ്‍മെന്റ് ഓഫീസുകള്‍ എന്നിങ്ങനെ വയനാടിന്റെ വികസനത്തിനു കാരണമായ നേട്ടങ്ങള്‍ക്ക് തോട്ടം മേഖലകളുടെ രൂപപ്പെടല്‍ കാരണമായി എന്നാല്‍ തൊഴില്‍ ചൂഷണങ്ങള്‍ക്കും അടിമത്തങ്ങള്‍ക്കും ഒരു കാലം ഇവിടെ സാക്ഷ്യം വഹിച്ചു.

Image

ഏലം

കുരുമുളക് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഉപയാഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലം. പുരാതന കാലം മുതല്‍ തന്നെ വയനാട്ടില്‍ നിന്നുള്ള ഏലത്തിന് ലോകവ്യാപാരത്തില്‍ വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. ഇന്ന് വയനാട്ടില്‍ 4100 ഹെക്ടര്‍ സ്ഥലത്ത് ഏലം കൃഷി ചെയ്യപ്പെടുന്നു.

Image

വയനാട് കാപ്പി

1828-ല്‍ മേജര്‍ ബ്രൌണ്‍ അഞ്ചരക്കിയില്‍ നിന്നും തൈകള്‍ എത്തിച്ചാണ് വയനാട്ടില്‍ കാപ്പിക്കൃഷിക്ക് തുടക്കമിടുന്നത്. 1860 ആയപ്പോള്‍ കാപ്പിക്കൃഷി വയനാട്ടിലെങ്ങും വ്യാപിച്ചു. ഇവിടെ ഉത്പ്പാദിപ്പിച്ച കാപ്പിക്കുരുവില്‍ ഏറിയപങ്കും യൂറോപ്പിലേക്ക് കയറ്റി അയക്കുകയാണുണ്ടായത്. ഇന്ന് 6000 ഹെക്ടര്‍ സ്ഥലത്ത് കാപ്പി കൃഷി ചെയ്യുന്നു.

Image

തേയില

1853 മുതല്‍ വയനാട്ടില്‍ തേയില കൃഷി ചെയ്തു തുടങ്ങിയിരുന്നു. 1892 ആയപ്പോഴേക്കും വയനാട് ജില്ലയുടെ മലയോരമേഖലകളിലെല്ലാം കൃഷി വ്യാപകമായി. 7550 ഹെക്ടറില്‍ നിന്നായി 11,860 ടണ്‍ തേയില ഇപ്പോള്‍ പ്രതിവര്‍ഷം ഉത്പ്പാദിപ്പിക്കപ്പെടുന്നു.