- kunkichiramuseumwayanad@gmail.com
- കുഞ്ഞോം, തൊണ്ടർനാട്, വയനാട്
വലനാട് - നിലമ്പൂർ മേഖലയിലെ മലനിരകളിൽ സ്വർണ്ണ നിക്ഷേപം ഉണ്ടെന്നറിഞ്ഞതിനെ തുടർന്ന് ബ്രിട്ടീഷ് കാലഘട്ടത്തിൽ വലിയ തോതിൽ സ്വർണ്ണഖനനങ്ങൾ നടന്നു. 1850 - കളിൽ ഇംഗ്ലണ്ടിൽ ചെയ്ത 41 കമ്പനികൾ ഇവിടെ സ്വർണഖനനത്തിൽ ഏർപ്പെട്ടു. ഉദ്ദേശിച്ച അളവിൽ സ്വർണ്ണം ലഭിക്കാതെ ആയപ്പോൾ പ്രവർത്തനങ്ങൾ നിലച്ചു. ആ മേഖലകൾ പിന്നീട് തോട്ടം മേഖലകളായി പരിണമിച്ചു.
കൊളോണിയൽ കാലഘട്ടത്തിൽ വയനാട്ടിലെ ജനജീവിതം ദുഷ്കരമായിരുന്നു. ഗോത്രവർഗ്ഗങ്ങളും സാധാരണ ജനവിഭാഗകങ്ങളും കടുത്ത ഭൂനികുതിയാലും ചൂഷണങ്ങളാലും വലഞ്ഞു. കേരളവർമ്മ പഴശ്ശിരാജ തൻ്റെ നായർ പടയാളികളെയും ഗോത്രപോരാളികളും ചേർത്ത് കമ്പനിക്കെതിരായി പോരാട്ടങ്ങൾ നടത്തി. അദ്ദേഹത്തിൻ്റെ ഗറില്ല യുദ്ധമുറകളിൽ കമ്പനി പട്ടാളം പരുങ്ങലിലായി. പോരാട്ടങ്ങൾക്കൊടുവിൽ 1805 നവംബർ മാസം 30 - ന് പഴശ്ശിരാജ വീരചരമം പ്രാപിച്ചു . 1812 - ൽ ഗോത്രജനത വീണ്ടും കമ്പനിപട്ടാളത്തിനെതിരെ പൊരിന്നിറങ്ങി. പക്ഷെ കലാപങ്ങളെ കമ്പനി പട്ടാളം. അടിച്ചമർത്തി. ഗോത്ര ജനതയ്ക്കെതിരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
ഭൂമിയുടെ അവകാശം നാടുവാഴികൾക്കും അവർക്ക് കീഴിലുള്ള ദേശവാഴികൾക്കുമായിരുന്നു. 1800 മെയ് 20 -ന് മലബാറിനെ ബോംബെ പ്രവിശ്യയിൽ നിന്ന് മദിരാശി പ്രവിശ്യയിലേക്ക് മാറ്റി നിർണ്ണയിച്ചു. 1806 - ൽ ഭൂനികുതി നിർണ്ണയ നടത്തുമ്പോൾ വയനാട് ഡിവിഷനിൽ പേരിയ, എടവക, നല്ലൂർനാട്, എല്ലൂർനാട്, കുപ്പത്തോട്, പൂതാടി, കുറുമ്പാല, പൊരുന്നന്നൂർ, തൊണ്ടർനാട്, വൈതിരി, ഗണപതിവട്ടം, എടനാടശക്കൂർ മുപ്പെനാട് എന്നിങ്ങനെ പതിമൂന്ന് അംശങ്ങൾ ഉണ്ടായിരുന്നു. 1947- ൽ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷവും മലബാർ മദ്രാസിൻ്റെ ഭാഗമായി തുടർന്നു.