വയനാട്ടിലെ ഗോത്ര ജനതയും പ്രകൃതിയും തമ്മിൽ എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് അവരുടെ അടുക്കള. ചാണകവും കരിയും മെഴു കിയ നിലത്ത് മണ്ണ് കൊണ്ടാണ് അവർ അടുപ്പുകൾ നിർമ്മിക്കുന്നത്. ചുറ്റുവട്ടത്ത് നിന്ന് ശേഖരിച്ച് വിറക് കത്തിച്ചു അടുപ്പ് ചൂടാക്കുകയും മൺപാത്രങ്ങളിൽ ഭക്ഷണം പാചകം ചെയ്യുകയും ചെയ്യുന്നു. ഈറ്റയുപയോഗിച്ച് നിർമ്മിക്കുന്ന ഉറി, മുറം, മീൻ കൂട, അരിപ്പ തുടങ്ങിയവയും അടുക്കളയിൽ കാണാം.