എല്ലാ അർത്ഥത്തിലും പ്രകൃതിയോട് ചേർന്നിണങ്ങി ജീവിക്കുന്ന ജനതയാണ് വയനാട്ടിലെ ഗോത്രസമൂഹങ്ങൾ. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന മുള, ഈറ്റ, ചൂരൽ, മാനിപ്പുല്ല്, കളിമണ്ണ് തുടങ്ങിയവ ഉപയോഗിച്ച് തങ്ങളുടെ വീട്ടിലേക്കാവശ്യമുള്ള സാമഗ്രികൾ നിർമ്മിക്കുന്നതിൽ മിടുക്കരാണ് ഈ തദ്ദേശീയ ജനത. കാലത്തെ അതിജീവിക്കാൻ ശേഷിയുള്ള സൗന്ദര്യമുണ്ടെന്ന് മാത്രമല്ല, പരിസ്ഥിതി സൗഹൃദവും കൂടിയാണ് അവരുടെ കരവിരുതിൽ വിരിയുന്ന നിർമ്മിതികൾ.