കൂട്ടുകുടുംബ സമ്പ്രദായം ഇന്നും നിലനിൽക്കുന്ന വിഭാഗമാണ് കുറിച്യർ, കുന്നിൻ താഴ്‌വരകളിലോ വയൽക്കരയിലോ ആയിരിക്കും ഇവരുടെ വീടുകൾ. വീടുകൾ ചേരുന്ന സ്ഥലത്തിന് 'മിറ്റം എന്നാണ് പറയുക. ഓരോ വീട്ടിലും ഒന്നിലധികം കുടുംബങ്ങൾ ഉണ്ടാകും. തല മുതിർന്ന കാരണവർ 'പിട്ടനെ' ന്നും ഭാര്യ ' പിട്ടത്തി ' എന്നും അറിയപ്പെടുന്നു.