ഐതിഹ്യങ്ങളും വിശ്വാസങ്ങളും

മാവേലി മൻറം

മാവേലിമണവ തെയ്യത്തിനെ ചതിച്ച് മണ്ണു മോഷ്ടിച്ച് ദേവന്മാർ ആ മണ്ണു കൊണ്ട് മനുഷ്യരൂപങ്ങളെ സൃഷ്ടിച്ചെങ്കിലും അവയ്ക്ക് ജീവനുണ്ടായില്ല. ദേവന്മാർ ഭീകരരൂപിയായ മാളിയെ കൊണ്ടുവന്നു അവരെ ഭയപ്പെടുത്താൻ നോക്കി. ആ രൗദ്രരൂപത്തെ കണ്ട് 'ആത്തവ' എന്ന് നിലവിളിച്ചു ഭയന്നോടിയവരാണ് 'അടിയ ഗോത്രജനമായത്.

പണിയരുടെ ഉത്ഭവം

വടക്കേ വയനാട്ടിലെ ഇപ്പിമലയാണ് തങ്ങളുടെ പൂർവ്വ സങ്കേതം എന്ന് പണിയവിഭാഗം വിശ്വസിക്കുന്നു. ഗുഹകളിൽ വസിച്ചിരുന്ന ഇവരുടെ പൂർവികർ രാത്രികാലങ്ങളിലാണ് പുറത്തിറങ്ങിയിരുന്നതെന്ന് കരുതുന്നു.

കുറിച്യർ :
പേരിന്റെ കഥകൾ

മലമ്പ്രദേശത്ത് (കുറിഞ്ഞിദേശത്ത്) വസിച്ച്, കുറിവെച്ചവർ (ഉന്നം തെറ്റാതെ അമ്പെയ്യുന്നവർ) ആകയാൽ ഒരു ജനതയ്ക്ക് കുറിച്യരെന്ന പേരുത്ഭവിച്ചു.

മലക്കാരി ദേവന്റെ കഥ

കുറിച്യരുടെ പ്രധാന ദേവനാണ് മലക്കാരി. മലയിൽ ജീവിക്കുന്നത് കൊണ്ടാണ് മലക്കാരി എന്ന പേര് വന്നത്. പാർവതീപരമേശ്വരന്മാർക്ക് വനത്തിൽ വച്ചുണ്ടായ പുത്രനാണ് മലക്കാരി എന്നും അതിനാൽ മലവാസികളുടെ ദേവനായി പരമേശ്വരൻ നിയോഗിച്ചെന്നുമാണ് വിശ്വാസം.

കാടരുടെ ഉൽപ്പത്തി

ശിവപാർവ്വതിമാർക്ക് ഭൂമിയിൽ വെച്ച് ഗണപതി പിറന്നു. ഇരുവരും കൈലാസത്തിലേക്ക് തിരിച്ചു പോകാൻ നേരം തന്നെ ആര് സംരക്ഷിക്കുമെന്ന് ഗണപതി ചോദിച്ചു. മണ്ണിൽ നിന്നും സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ച ഭഗവാൻ അവരോടായി പറഞ്ഞു. ഈ ഭൂമി നിങ്ങളുടേതാണ്, ഈ കാട്ടിലെ കായും കിഴങ്ങും മത്സ്യവും മാംസവും എല്ലാം നിങ്ങൾക്കുള്ളതാണ്. ഇഷ്ടം പോലെ ഭക്ഷിച്ച് ഞങ്ങളുടെ ഈ മകനായ ഗണപതിയെ സംരക്ഷിച്ച് ജീവിച്ചു കൊള്ളുക". കാടരുടെ പിറവി ഇങ്ങനെയെന്ന് വിശ്വസിക്കുന്നു.

എടക്കൽ ചിത്രങ്ങളും മുള്ളുക്കുറുമരും

ലോക കൊത്തു ചിത്രകലയുടെ ആദിമ മാതൃകകളിലൊന്നും കേരളത്തിലെ അതിപുരാതനമായ ഒരു രാജവംശത്തിന്റെ അടയാളങ്ങളും എടക്കൽ ഗുഹയിൽ നിന്ന് കണ്ടെടുക്കാനാകുന്നു. മുള്ളുക്കുറുമരുടെ പൂർവ്വികരാണ് ഇത് ആലേഖനം ചെയ്തതെന്ന് കരുതപ്പെടുന്നു.

സൂചനകൾ : സൂചികകൾ

വയനാടിനുമുണ്ട്
രാമായണ കഥകൾ

കഥകളുടെ സംഗമഭൂമി

karinthandan

കരിന്തണ്ടനെന്ന ഗോത്ര നായകൻ


കോഴിക്കോട്ടു നിന്ന് വരികയായിരുന്ന ഒരു ബ്രിട്ടീഷ് സേനാനായകന് വയനാട്ടിലേക്കുള്ള വഴി കാണിച്ചു കൊടുത്തത് കരിന്തണ്ടനെന്ന പണിയ ഗോത്ര നായകനായിരുന്നു. വയനാട്ടിലേക്കുള്ള വഴി കണ്ടുപിടിച്ചത് താനാണെന്ന് സ്ഥാപിക്കാൻ വഴികാട്ടിയ കരിന്തണ്ടനെ ബ്രിട്ടീഷുകാരൻ വധിച്ചു. ചതിച്ചു കൊല്ലപ്പെട്ട കരിന്തണ്ടന്റെ പ്രേതം വഴിപോക്കരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ ദേശവാസികൾ ആ ആത്മാവിനെ ലക്കിടിയിൽ വൃക്ഷത്തിൽ ഇരുമ്പു ചങ്ങലയാൽ ബന്ധിച്ചു. ഈ വൃക്ഷത്തറയിൽ സമുദായങ്ങൾ ഗോത്ര നായകന് വാർഷിക പൂജ നടത്തുന്നു.