വയനാടൻ ഗോത്രവർഗ്ഗങ്ങളുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് കാട്ടുകിഴങ്ങുകൾ. പഞ്ഞമാസങ്ങളിലേക്ക് സംരക്ഷിച്ചു വയ്ക്കുന്ന മുഖ്യ ആഹാരവും ഇതുതന്നെയാണ്. ഇടതൂർന്ന വനപ്രദേശത്ത് വളരെ ആഴത്തിൽ വേരൂന്നിയ കിഴങ്ങുകൾ, ജലാംശം കൂടുതലുള്ളതും നാര് കുറവായതുമായ കിഴങ്ങുകൾ, മുള്ളുള്ള മധുരക്കിഴങ്ങുകൾ, പാറപ്പുറത്ത് മണ്ണിൽ പറ്റിപ്പിടിച്ചു വളരുന്ന കിഴങ്ങുകൾ, നാരില്ലാതെ ഒറ്റയായി കാണുന്ന കിഴങ്ങുകൾ, ചേനകൾ, ചേമ്പുകൾ എന്നിങ്ങനെ വിവിധയിനം കിഴങ്ങുകൾ ഭക്ഷണമായി ഇവർ ഉപയോഗിക്കുന്നു.