കേരള സർക്കാരിന്റെ 4-ാം 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി മ്യൂസിയം - മൃഗശാല വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം രാജാ രവിവർമ ആർട്ട് ഗാലറിയുടെയും, വയനാട് കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളുടെ ഉദ്ഘാടനം ബഹു. മ്യൂസിയം, പുരാവസ്തു, പുരാരേഖ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.